ഓക്സിജൻ ക്ഷാമം, കർണാടകത്തിൽ 2 പേർ കൂടി മരിച്ചു

ക​ർ​ണാ​ട​ക​ത്തി​ൽ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ വീ​ണ്ടും കൊ​വി​ഡ് രോ​ഗി​ക​ൾ മ​രി​ച്ചു. ക​ല​ബു​റ​ഗി ജി​ല്ല​യി​ൽ പ​ത്തു​പേ​രും ബം​ഗ​ളൂ​രു​വി​ൽ ര​ണ്ടു​പേ​രു​മാ​ണ് ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ ശ്വാ​സം​മു​ട്ടി മ​രി​ച്ച​ത്. ക​ല​ബു​റ​ഗി​യി​ലെ അ​ഫ്‌​സ​ല്‍പു​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നാ​ലു​പേ​രും അ​ള​ന്ദ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നാ​ലു​പേ​രും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യാ​യ ആ​ന​ന്ദി​ല്‍ ര​ണ്ടു​പേ​രു​മാ​ണ് മ​രി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ലെ അ​ര്‍ക്ക ആ​ശു​പ​ത്രി​യി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ ര​ണ്ടു പേ​ർ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ മ​രി​ച്ചു.

മ​രി​ച്ച​വ​രി​ൽ കൂ​ടു​ത​ലും 70 വ​യ​സ്സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മ​തി​യാ​യ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ ക​ർ​ണാ​ട​ക-​കേ​ര​ള അ​തി​ർ​ത്തി ജി​ല്ല​യാ​യ ചാ​മ​രാ​ജ് ന​ഗ​റി​ൽ 24 കോ​വി​ഡ് രോ​ഗി​ക​ൾ ശ്വാ​സം മു​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ക​ല​ബു​റ​ഗി​യി​ലും ബം​ഗ​ളൂ​രു​വി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ രോ​ഗി​ക​ൾ മ​രി​ച്ച​ത്. ഇ​തോ​ടെ അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക​ത്തി​ൽ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 36 ആ​യി.

ഓ​ക്സി​ജ​ൻ തീ​രു​ക​യാ​ണെ​ന്ന അ​പാ​യ സ​ന്ദേ​ശം ബം​ഗ​ളൂ​രു​വി​ലെ അ​ർ​ക്ക ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് പു​റ​ത്തു​വി​ട്ടി​രു​ന്നു. എ​ന്നി​ട്ടും ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ മാ​ത്ര​മാ​ണ് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ എ​ത്തി​ക്കാ​നാ​യ​ത്. ഇ​തി​നി​ട​യി​ലാ​ണ് ര​ണ്ടു പേ​ർ മ​രി​ച്ച​ത്. ക​ല​ബു​റ​ഗി​യി​ലെ അ​ഫ്സ​ൽ​പു​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​വ​ശേ​ഷി​ച്ചി​രു​ന്ന ആ​റു ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ​കൂ​ടി തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കി തീ​ർ​ന്ന​തോ​ടെ​യാ​ണ് നാ​ലു​പേ​ർ മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ജി​ല്ല ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട്ടാ​ണ് ഇ​വി​ടേ​ക്ക് സി​ലി​ണ്ട​റു​ക​ൾ എ​ത്തി​ച്ച​ത്.

അ​ള​ന്ദ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ വെൻറി​ലേ​റ്റ​റി​ലു​ള്ള രോ​ഗി​ക​ളാ​ണ് മ​രി​ച്ച​ത്. ക​ല​ബു​റ​ഗി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യാ​യ ആ​ന​ന്ദി​ൽ ഓക്സി​ജ​ൻ ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച ര​ണ്ടു​പേ​രി​ൽ ഒ​രാ​ൾ ഇ​തേ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ ഭാ​ര്യ​യാ​ണ്. ചാ​മ​രാ​ജ്ന​ഗ​റി​ൽ 24പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​നു​ശേ​ഷ​വും ആ​ശു​പ​ത്രി​ക​ളി​ൽ കൃ​ത്യ​സ​മ​യ​ത്ത് ഓ​ക്സി​ജ​ൻ എ​ത്തി​ക്കു​ന്ന​തി​ൽ ക​ടു​ത്ത അ​നാ​സ്ഥ സ​ർ​ക്കാ​റിെൻറ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ക​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News