മതവിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്ന ട്വീറ്റുകളുമായി നിരന്തരമെത്തുന്ന കങ്കണ റണാവത്തിന് പൂട്ടിട്ട് ട്വിറ്റർ. നടി കങ്കണ റണാവത്തിൻ്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു.ബംഗാളില്‍ രാഷ്ട്രപതി വരണം വേണം, ബംഗാളിനെ മമത മറ്റൊരു കാശ്മീരാക്കി മാറ്റുന്നു.
പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദ ട്വീറ്റിനു പിന്നാലെയാണ് കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടുന്നത്. ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും അനുകൂലിച്ചുള്ള കങ്കണയുടെ പല ട്വീറ്റുകളും വലിയ വിവാദമായിരുന്നു.
ട്വിറ്ററിൻ്റെ നിയമങ്ങള്‍ നടി ലംഘിച്ചെന്നു കാണിച്ചെന്നാണ് ട്വിറ്റര്‍ നടിയുടെ അക്കൗണ്ട് പൂട്ടിച്ചത്. അടുത്തിടെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പൂര്‍ത്തിയായ പശ്ചിമ ബംഗാളിൽ നടക്കുന്ന അക്രമസംഭവങ്ങള്‍ സംബന്ധിച്ചും കങ്കണ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിനെതിരെ തൃണമൂൽ കോൺഗ്രസ് സഖ്യം വൻ വിജയം നേടിയിരുന്നു.
അതേസമയം,മുസ്ലിങ്ങള്‍ക്കെതിരെ വിഷലിപ്തമായ പ്രചരണവും മോദിയെ വിമര്‍ശിക്കുന്ന ബോളിവുഡിലെ സഹതാരങ്ങള്‍ക്കെതിരെ വ്യക്തിഹത്യ നിറഞ്ഞ പ്രചരണവും കങ്കണ റണാവത് തുടര്‍ന്നിരുന്നു. എന്നാൽ , കങ്കണയുടെ അക്കൌണ്ട് സ്ഥിരമായി പൂട്ടിയതാണെന്ന വിശദീകരണവുമായി ട്വിറ്റർ വക്താവ് രംഗത്തെത്തി. ട്വിറ്ററിൻ്റെ നിയമങ്ങൾ ആവർത്തിച്ചു ലംഘിച്ചതാണ് അക്കൌണ്ട് പൂട്ടാൻ കാരണമെന്നും വക്താവ് വിശദീകരിച്ചു.
Get real time update about this post categories directly on your device, subscribe now.