കൊവിഡ് വാക്സിൻ വിതരണം; മഹാരാഷ്ട്രയ്ക്ക് മുൻഗണന നൽകണമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് വാക്സിൻ അനുവദിക്കുന്നതിൽ സംസ്ഥാനത്തിന് മുൻഗണന നൽകണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അദാർ പൂനെവാലെയോട് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ ആവശ്യപ്പെട്ടു.

റഷ്യൻ  വാക്സിൻ സ്പുട്‌നിക് വാങ്ങാൻ പോലും മഹാരാഷ്ട്ര സർക്കാർ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.നിലവിൽ മഹാരാഷ്ട്രയിൽ പ്രാബല്യത്തിലുള്ള മിനി ലോക്ക് ഡൌൺ കാരണം കൊവിഡ് -19 കേസുകൾ സംസ്ഥാനത്ത് കുറഞ്ഞുവരികയാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

വാക്സിൻ നിർമ്മാണം പ്രത്യേക പ്രക്രിയയായതിനാൽ തന്റെ സ്ഥാപനത്തിന് ഒറ്റ രാത്രികൊണ്ട് ഉൽ‌പാദനം വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം പൂനെവാല വ്യക്തമാക്കിയിരുന്നു. ഇതിനകം വിതരണം ചെയ്ത 15 കോടിക്ക് പുറമെ പരമാവധി വേഗത്തിൽ 11 കോടി ഡോസുകൾ കൂടി നൽകാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് കേന്ദ്ര സർക്കാരിന്റെ ഉത്തരവുണ്ട്.

അടുത്ത 11 മാസത്തിനുള്ളിൽ 11 കോടി ഡോസുകൾ സംസ്ഥാനങ്ങളിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും വിതരണം ചെയ്യുമെന്നും പൂനെവാല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here