കോൺഗ്രസ് മൃതശരീരമാണ്’ തെരഞ്ഞെടുപ്പിൽ ഏറ്റത് കനത്ത പ്രഹരം, പ്രവത്തനങ്ങൾ താഴെക്കിടയിൽ എത്തിയില്ല : എ വി ഗോപിനാഥ്

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പ്രഹരമാണ് ഏറ്റതെന്നും,തെരഞ്ഞെടുപ്പ് ഫലം ഇത്ര ഗുരുതരമാവുമെന്ന് കരുതിയില്ലെന്നും കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ്.കോൺഗ്രസ് തിരിച്ചുവരില്ല എന്ന ചിന്ത ജനഹൃദയങ്ങളിൽ കയറിപ്പറ്റിയെന്നും കോൺഗ്രസിന്റെ പ്രവത്തനങ്ങൾ ഗ്രൂപ്പ് കാരണം താഴേക്കിടയിലെത്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി .പാലക്കാട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

അതേസമയം ,മുഖ്യമന്ത്രിയുടെ പ്രവർത്തനം മികച്ചതാണെന്നും പ്രചാരണം ജനങ്ങൾക്കിടയിലേക്കെത്തിക്കാൻ സി പി ഐ എമ്മിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു

ഗ്രൂപ്പിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് മൂന്നും നാലും പാർട്ടികളായി.സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ പാർട്ടി പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു പാലക്കാട് ഷാഫിയുടെ ജയം കോൺഗ്രസിന്റെ കഴിവ് കൊണ്ടാണെന്ന് പറഞ്ഞാൽ സഹായിച്ചവരോടുള്ള നന്ദികേടാവും. കോൺഗ്രസ് മൃതശരീരമാണ് അതിൽ കത്തി കൊണ്ട് കുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.

പദവികൾക്ക് പിന്നാലെ ഗോപിനാഥ് ഇല്ലെന്നും ദൗർബല്യം ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു .പാർട്ടിയുടെ പരാജത്തിൻ്റെ ഉത്തരവാദിത്വം താനടക്കം എല്ലാവർക്കുമുണ്ടെന്ന് ഗോപിനാഥ് പറഞ്ഞു . പരാജയ കാരണം കണ്ടെത്തണമെന്നും ഹൈക്കമാൻഡിന്റെ ഇടപെടൽ വേണമെന്നും
ഗോപിനാഥ് ആവശ്യപെട്ടു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News