സനു മോഹനെ ഇന്ന് മുംബൈ കോടതിയിൽ ഹാജരാക്കും

സാമ്പത്തിക ഇടപാടുകൾ കണ്ടെത്തുന്നതിനായി വൈഗ കൊലപാതകക്കേസിൽ അറസ്റ്റിലായ പിതാവ് സനു മോഹനെ ഇന്ന് മുംബൈയിലെത്തിക്കും.പൂനെയിൽ 8 പേരിൽ നിന്ന് 6 കോടിയലധികം രൂപ തട്ടിച്ച കേസിലാണ് മുംബൈ പോലീസ് കേസെടുത്തത്. ഇന്ന് ഉച്ചയോടെ മുംബൈയിലെത്തിക്കുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് മുംബൈ പോലിസിൻെറ തീരുമാനം.

സാമ്പത്തിക തട്ടിപ്പ് കേസിൽ സനു മോഹന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള മുംബൈ പോലീസിന്റെ അപേക്ഷ നേരത്തെ കോടതി നിഷേധിച്ചിരുന്നു. മുംബൈ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പുകേസിലെ മുഖ്യപ്രതിയാണ് പുണെയിൽ ബിസിനസ്സ് നടത്തുകയായിരുന്ന സനു മോഹൻ .സനുവിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും പൂനെയിൽ കേസുകളുണ്ടെന്ന വിവരങ്ങളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News