പൗരോഹിത്യത്തിന്‍റെ ആലഭാരങ്ങള്‍ക്കു പകരം ജനജീവിതത്തിന്‍റെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞ ഇടയനായിരുന്നു മെത്രാപ്പൊലീത്ത: സ്പീക്കർ

മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്താ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിൻ്റെ മരണത്തിൽ സ്പീക്കർ അനുശോചിച്ചു.പൗരോഹിത്യത്തിന്‍റെ ആലഭാരങ്ങള്‍ക്കു പകരം ജനജീവിതത്തിന്‍റെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞ ഇടയനായിരുന്നു മെത്രാപോലീത്തയെന്ന് നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു .

ചിരിയിലൂടെയും നര്‍മ്മഭാവങ്ങളിലൂടെയുമുള്ള പ്രസംഗങ്ങളും ഗ്രന്ഥരചനകളുംകൊണ്ട് ക്രിസ്തുവിന്‍റെ വഴി സ്വീകരിച്ച അദ്ദേഹം വിമോചനത്തിന്‍റെ പാതയായി സര്‍ഗ്ഗാത്മക ഇടപെടലുകളുടെ സാധ്യത അന്വേഷിച്ച് തന്‍റെ ആത്മീയ ജീവിതത്തെ പുതിയ നിലയില്‍ പുതുക്കിപണിയുകയാണ് ചെയ്തതെന്ന് സ്പീക്കർ പറഞ്ഞു .

പരമ്പരാഗതമായ ആത്മീയ രീതികള്‍ക്കുപകരം ജീവിതത്തിന്‍റെ പ്രശ്നങ്ങളെ ഉള്‍ക്കൊള്ളാനും അതിനെ മറികടക്കാനുമുള്ള ആത്മവിശ്വാസവും ഊര്‍ജ്ജവും പകരുന്ന സവിശേഷമായ ആത്മീയ ഭാവത്തിന്‍റെ പ്രതീകമായിരുന്നു മെത്രാപ്പോലീത്തയെന്ന് സ്പീക്കർ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News