കഷ്ടത അനുഭവിക്കുന്നവർക്ക് താങ്ങായും തണലായും നിലകൊണ്ട തിരുമേനിയുടെ ജീവിതം ഏറെ നന്മ നിറഞ്ഞത്:കെ കെ ശൈലജ ടീച്ചർ

മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്താ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിൻ്റെ വിയോഗത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ അനുശോചിച്ചു .ക്രിസോസ്റ്റം തിരുമേനിയുടെ വിയോഗം ഏറെ വേദനയുണ്ടാക്കുന്നു. നിഷ്കളങ്കമായ പുഞ്ചിരിയോടെ കഷ്ടത അനുഭവിക്കുന്നവർക്ക് താങ്ങായും തണലായും നിലകൊണ്ട തിരുമേനിയുടെ ജീവിതം ഏറെ നന്മ നിറഞ്ഞതാണ്.

ഒരു നൂറ്റാണ്ടിലേറെയുള്ള ജീവിതത്തിലുടനീളം ജനങ്ങൾക്ക് ആശ്രയമായി, മാനവികമൂല്യങ്ങൾ ഉയർത്തിപിടിച്ചു, നിരാലംബരുടെ കണ്ണീരൊപ്പി നയിച്ചിരുന്ന മഹത്തായ ഒരു ചര്യയായിരുന്നു അദ്ദേഹത്തിന്റേതെന്ന് മന്ത്രി പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News