
പ്രധാനമന്ത്രിയ്ക്ക് ചില കാര്യങ്ങളിൽ വ്യക്തത വരുത്തി സന്ദീപാനന്ദഗിരി. അയ്യപ്പൻ മുതൽ എല്ലാ ദേവീദേവന്മാരും കമ്യൂണിസ്റ്റുകളാണെന്ന് സന്ദീപാനന്ദഗിരി അഭിപ്രായപ്പെട്ടു.ശ്രീ രാമനെ ഉയർത്തി അധികാരം നേടിയതുപോലെ അയ്യപ്പന് ശരണം വിളിച്ച് അധികാരം നേടാമെന്നത് പ്രധാനമന്ത്രിയുടെ വ്യാമോഹം മോഹം മാത്രമാണ്. ഇവിടെയുള്ളവർ ശ്രീരാമനെ നന്നായി അറിയുന്നവരാണ്.
ഇന്ത്യയിൽ ഒരുമാസം രാമായണ പാരായണത്തിനുവേണ്ടി മാറ്റിവെച്ച ഏക ഇടം കേരളമാണ്.അടുത്ത കാലത്ത് അങ്ങയുടെ പാർട്ടിയിൽ ചേർന്ന അബ്ദുള്ളക്കുട്ടിപോലും രാമായണം വായിക്കുമെന്ന് സന്ദീപാനന്ദഗിരി ഫെയ്സ് ബുക്കിൽ കുറിച്ചു.
ദൈവങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനു പകരം മനുഷ്യരെക്കുറിച്ച് സംസാരിക്കൂ. അതിന് ആദ്യം വേണ്ടത് മനുഷ്യരുടെ ഇടയിലേക്ക് ചെല്ലൂ അവർ വല്ലതും കഴിച്ചിട്ടുണ്ടോ എന്നന്വേഷിക്കൂ.കേളത്തിന്റെ മുഖ്യമന്ത്രിക്കും കൂട്ടർക്കും കിട്ടിയ തിളക്കമാർന്ന വിജയത്തിന്റെ രഹസ്യവും അതായിരുന്നുവെന്ന് സന്ദീപാനന്ദഗിരി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here