ചെറുപയര്‍ ഒട്ടും കുഴഞ്ഞു പോവാതെ കളര്‍ പോവാതെയും നല്ല രുചിയായി തോരന്‍ ഉണ്ടാക്കാം

കഞ്ഞിക്കും ചോറിനും കൂടെ ഈ ചെറുപയര്‍ തോരന്‍ മാത്രം മതി.

ആവശ്യമുള്ള സാധനങ്ങള്‍

ചെറുപയർ 2 കപ്പ്
തേങ്ങ ചുരണ്ടിയത് അര മുറിയുടെ
ചുവന്നുള്ളി 6
വെളുത്തുള്ളി 4 ചുള
പച്ചമുളക് 2
മഞ്ഞൾപ്പൊടി 1/4 tsp
ജീരകം
കടുക്
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ

തയാറാക്കുന്ന വിധം

ചെറുപയർ കഴുകി വാരി 2 മണിക്കൂർ കുതിർക്കുക.( കുതിർക്കാതെയും ഉണ്ടാക്കാം )
കുതിർത്ത വെള്ളത്തിൽ തന്നെ ചെറുപയർ മഞ്ഞൾപ്പൊടിയും, കറിവേപ്പിലയും 1 tsp വെളിച്ചെണ്ണയും ചേർത്തു വേവിക്കുക.ഈ സമയത്ത് ഉപ്പു ചേർക്കരുത്.വേവാൻ താമസിക്കും. ഞാൻ ചീനച്ചട്ടിയിൽ തന്നെയാണ് വേവിക്കുന്നത്. പ്രഷർ കുക്കറിൽ ചെറുപയർ വേവിക്കാറില്ല.
തേങ്ങ ചുരണ്ടിയത് ,ചുവന്നള്ളി വെളുത്തുള്ളി പച്ചമുളക് ജീരകം എന്നിവ മിക്സിയിലിട്ട് വെള്ളമൊഴിക്കാതെ ഒതുക്കിയെടുക്കുക.
വേറൊരു ചീനച്ചട്ടിയിൽ കടുകു തിളിച്ചിട്ട് അരപ്പു ചേർത്തു മൂപ്പിക്കുക. ആവശ്യത്തിന് ഉപ്പു ചേർക്കുക. മഞ്ഞൾപ്പൊടിയും ചേർക്കുക.വേവിച്ചു വെച്ച ചെറുപയർ ഇതിലേക്കു ചേർത്ത് നന്നായി ഇളക്കി ഉലർത്തിയെടുക്കുക.അരപ്പു പൊതിഞ്ഞു പാകമായി കഴിഞ്ഞു തീ നിർത്താം.
NB :ചെറുപയർ വേവിച്ച ഉടനെ ഉലർത്തിയാൽ പൊടിഞ്ഞു പോകാനും കുഴഞ്ഞു പോകാനും സാധ്യതയുണ്ട്. അതു കൊണ്ട് വേവിച്ചിട്ട് 1 മണിക്കൂർ എങ്കിലും കഴിഞ്ഞ് ഉലർത്തിയാൽ നല്ല ഭംഗിയായി കിട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News