മാതൃഭൂമി ഡയറക്ടര്‍ കേണല്‍ എ.വി.എം. അച്യുതന്‍ അന്തരിച്ചു

മാതൃഭൂമി ഡയറക്ടര്‍ കേണല്‍ എ.വി.എം. അച്യുതന്‍ (95) അന്തരിച്ചു. സ്വാതന്ത്ര്യ സമരസേനാനികളും മാതൃഭൂമി സ്ഥാപക ഡയറക്ടര്‍മാരുമായിരുന്ന കോഴിപ്പുറത്ത് മാധവന്‍ മേനോന്റേയും എ.വി. കുട്ടിമാളുവിന്റേയും മകനായി 1926-ലാണ് എ.വി.എം. അച്യുതന്‍ ജനിച്ചത്. കോഴിക്കോട്ടാണു ജനിച്ചതെങ്കിലും വളര്‍ന്നതും പഠിച്ചതുമെല്ലാം ഒറ്റപ്പാലത്തായിരുന്നു.

30 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം കേണലായി വിരമിച്ചു. നീലം സഞ്ജീവ റെഡ്ഡി രാഷ്ട്രപതി ആയിരുന്നപ്പോള്‍ കേണല്‍ അച്യുതനായിരുന്നു രാഷ്ട്രപതി ഭവന്റെ കംപ്ട്രോളര്‍. പാകിസ്താന്റെ കശ്മീര്‍ ആക്രമണം തടയാന്‍ പഠാന്‍കോട്ടില്‍ നിയമിക്കപ്പെട്ട സംഘത്തില്‍ ഒരാള്‍ അച്യുതനായിരുന്നു.

1985-ല്‍ അമ്മ എ.വി. കുട്ടിമാളു അമ്മയുടെ നിര്യാണത്തിനുശേഷമാണ് കേണല്‍ അച്യുതന്‍ ‘മാതൃഭൂമി’യുടെ ഡയറക്ടറാവുന്നത്. ഭാര്യ: മാലിനി. രോഹിണി, രജിനി, രാജഗോപാല്‍ എന്നിവര്‍ മക്കളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News