അപകീർത്തികരമായ പ്രസ്‌താവന; പി ടി തോമസിനെതിരെ പി കെ ശ്രീമതി വക്കീൽ നോട്ടീസയച്ചു

ഓക്‌സിജൻ വിതരണവുമായി ബന്ധപ്പെട്ട് അപകീർത്തികരമായ പ്രസ്‌താവന നടത്തിയതിന് പി ടി തോമസ് എംഎൽഎ ക്കെതിരെ സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി വക്കീൽ നോട്ടീസയച്ചു.

ഒരു കോടി രൂപാ നഷ്‌ട‌ പരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.സംസ്ഥാനത്ത് കൃത്രിമ ഓക്‌സിജൻ ക്ഷാമം സൃഷ്‌ടിക്കാൻ മുൻ ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ശ്രമിക്കുന്നുവെന്നായിരുന്നു പി ടി തോമസിന്റെ പ്രസ്‌താവന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News