ഒരു ഇഞ്ചക്ഷന് 16 കോടി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാന്‍ മാതാപിതാക്കള്‍

ഒരു ഇഞ്ചക്ഷന് 16 കോടി; അഞ്ച് വയസ്സുള്ള കുഞ്ഞിന് വേണ്ടി 42 ദിവസം കൊണ്ട് പണം കണ്ടെത്തി മാതാപിതാക്കള്‍.

അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാന്‍ ക്രൗഡ് ഫണ്ടിംഗിലൂടെ 16 കോടി രൂപ സ്വരൂപിച്ച് മാതാപിതാക്കള്‍.

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച ഇവരുടെ മകന്റെ ജീന്‍ തെറാപ്പി കുത്തിവെയ്പ്പിനാണ് 16 കോടി രൂപ ചെലവ് വന്നത്.

മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ബുധനാഴ്ച കുട്ടിക്ക് കുത്തിവെയ്പ്പ് നല്‍കിയതെന്ന് കുട്ടിയുടെ അച്ഛന്‍ രജ്ദീപ്സിങ് റാത്തോഡ് വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ചലനത്തിന് സഹായിക്കുന്ന പേശികളുടെ ബലം നഷ്ടപ്പെട്ട് ക്ഷയിക്കുന്ന ഒരു ജനിതക രോഗാവസ്ഥയാണ് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി.

ഇത് പേശികളുടെ ബലഹീനതയ്ക്ക് കാരണമാവുകയും ശ്വസനത്തെയും കൈകാലുകളുടെ ചലനത്തെയും ബാധിക്കുകയും ചെയ്യുന്നു.

കുഞ്ഞിന് വേണ്ടിയുള്ള ക്യാംപെയ്ന്‍ ആരംഭിച്ച് 42 ദിവസത്തിനുള്ളില്‍ തന്നെ കുത്തിവെയ്പ്പിനാവശ്യമായ 16 കോടി സ്വരൂപിക്കാന്‍ സാധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News