ജി7 ഉച്ചകോടി: ഇന്ത്യന്‍ സംഘത്തിലെ രണ്ടു പേര്‍ക്ക് കൊവിഡ്

ലണ്ടനില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ സംഘത്തില്‍ രണ്ടുപേര്‍ക്ക് കോവിഡ്. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ പ്രതിനിധി സംഘം മുഴുവന്‍ സ്വയം ഐസൊലേഷനിലേക്ക് മാറിയിരിക്കുകയാണ്. ഇന്ത്യന്‍ സംഘത്തിലെ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം ബ്രിട്ടീഷ് അധികൃതരാണ് പുറത്തുവിട്ടത്.

അതേസമയം, വൈറസ് സ്ഥിരീകരിച്ചവരില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇല്ലെന്ന് ബ്രിട്ടീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി പ്രീതി പട്ടേലുമായി കഴിഞ്ഞ ദിവസം ജയശങ്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കൊവിഡ് വാര്‍ത്തയെ കുറിച്ച് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രതികരിച്ചിട്ടില്ല.

ശക്തമായ കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചാണ് ഉച്ചകോടി നടക്കുന്നത്. മുഴുവന്‍ പ്രതിനിധികളെയും ദിവസവും ടെസ്റ്റ് നടത്തി കൊവിഡില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് യോഗം നടക്കുന്ന ഹാളിലേക്ക് പ്രവേശിപ്പിക്കുക. അതേസമയം, ഐസൊലേഷനില്‍ കഴിയുന്ന ഇന്ത്യന്‍ സംഘം ഓണ്‍ലൈനായി ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ജി7 അംഗമല്ലെങ്കിലും ഈ വര്‍ഷത്തെ അതിഥിയായാണ് ഇന്ത്യയ്ക്ക് ഉച്ചകോടിയിലേക്ക് ക്ഷണം ലഭിച്ചത്. ഇന്ത്യയ്ക്ക് പുറമെ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും അതിഥി രാജ്യങ്ങളായി പങ്കെടുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News