കൊവിഡ്: തിരുവനന്തപുരം ജില്ലയില്‍ മൂന്ന് സി.എഫ്.എല്‍.റ്റി.സികള്‍ കൂടി

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗികളെ ഉള്‍ക്കൊള്ളിക്കുന്നതിനായി കൂടുതല്‍ സി.എഫ്.എല്‍.റ്റി.സികളും ഡി.സി.സികളും (ഡൊമിസിലറി കെയര്‍ സെന്റര്‍) ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

തിരുവനന്തപുരം, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളില്‍ ഓരോ സി.എഫ്.എല്‍.റ്റി.സികള്‍ വീതം പുതുതായി ഏറ്റെടുത്തിട്ടുണ്ട്. 200 പേര്‍ക്കുള്ള കിടക്കകള്‍ ഇവിടെയുണ്ട്. ചിറയിന്‍കീഴ് താലൂക്കില്‍ കിളിമാനൂരില്‍ പുതുതായി ഒരു ഡി.സി.സി ഏറ്റെടുത്തു.

100 പേരെ ഇവിടെ ഉള്‍ക്കൊള്ളിക്കാനാകും. ഇവിടങ്ങളില്‍ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നും ഡി.സി.സികളില്‍ ആവശ്യമായ ജീവനക്കാരെ ഉടന്‍ നിയോഗിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

കൊവിഡ് രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചെല്ലമംഗലം, ചാല(മാര്‍ക്കറ്റ് പ്രദേശം ഒഴികെ), വഴുതക്കാട്, നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ മൂതാംകോണം, കരവാരം ഗ്രാമപഞ്ചായത്തിലെ കല്ലമ്പലം, ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ എരുത്താവൂര്‍, റസല്‍പുരം, പുന്നക്കാട്, തളയില്‍, ചാമവിള, മണലി, മണമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണാംകര, മണമ്പൂര്‍, കൊടിതൂക്കിക്കുന്ന്, കഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ തട്ടത്തുമല, പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പാല്‍കുളങ്ങര, അയിരൂര്‍, അണമുഖം എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News