കൊവിഡ്; പശ്ചിമ ബംഗാളില്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ അധിക നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി. എല്ലാ സാമൂഹിക രാഷ്ട്രീയ സമ്മേളനങ്ങളും നിരോധിച്ചു. വാക്‌സിനേഷന് മാധ്യമപ്രവര്‍ത്തകര്‍ക്കും വ്യാപാരികള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ:

01. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി.

02. വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് പ്രവേശനം അനുവദിക്കില്ല.

03. എല്ലാ ലോക്കല്‍ ട്രെയിനുകളുടെയും സര്‍വീസ് നാളെ മുതല്‍ നിര്‍ത്തി
വയ്ക്കും.

04. മെട്രോ ഉള്‍പ്പെടെയുള്ളവ 50 ശതമാനം ശേഷിയില്‍ ഗതാഗതം പ്രവര്‍ത്തിക്കും.

05. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രം മതി.

06. ഷോപ്പിംഗ് മാളുകള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവ അടച്ചിടും.

07. എല്ലാ കടകളും രാവിലെ ഏഴു മുതല്‍ 10 വരെയും വൈകുന്നേരം അഞ്ചു മുതല്‍ ഏഴു വരെയും മാത്രം.

08. സ്വകാര്യ മേഖലയില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രം മതി.

09. ബാക്കിയുള്ളവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണം.

10. ഭക്ഷ്യവസ്തുക്കള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നതും, ഹോം ഡെലിവറിയും പ്രോത്സാഹിപ്പിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News