സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ അതീവ ജാഗ്രത

കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമെന്നും നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം എറണാകുളം ജില്ലയിലാണ്. 6558 പേര്‍ക്കാണ് ഇന്ന് എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 5180, മലപ്പുറം 4166 എന്നിങ്ങനെയാണ് കൊവിഡ് കേസുകളുടെ കണക്ക്.

എറണാകുളം ജില്ലയില്‍ 27% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് വ്യാപനം രൂക്ഷമായ മുനമ്പം പഞ്ചായത്തിലെ ഹാര്‍ബര്‍ അടച്ചിടും. മഞ്ഞപ്ര, പാലക്കുഴ, മുനമ്പം പഞ്ചായത്തുകള്‍ പൂര്‍ണ്ണമായി അടയ്ക്കും. 25 % ന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എറണാകുളം ജില്ലയിലെ എല്ലാ പഞ്ചായത്തുകളും ബുധനാഴ്ച മുതല്‍ അടച്ചിടും. കൂടുതല്‍ പഞ്ചായത്തുകള്‍ അതിനിയന്ത്രിത മേഖലയുടെ പട്ടികയില്‍ ഇടം പിടിക്കുന്ന അവസ്ഥയാണ് തൃശൂര്‍ ജില്ലയില്‍. തൃശൂര്‍ കോര്‍പ്പറേഷന് കീഴിലുള്ള ജനറല്‍ ആശുപത്രിയില്‍ 50 ഐ സി യു കിടക്കകള്‍ സജ്ജമാക്കും. ഓക്സിജന്‍ പ്ലാന്ററും വിവിധ വാര്‍ഡുകളിലേക്ക് സെന്‍ട്രല്‍ലൈസ്ഡ് ഓക്സിജന്‍ ലൈന്‍ വലിക്കാനുള്ള സംവിധാനവും കോര്‍പ്പറേഷന്‍ തന്നെ ഒരുക്കും.

എറണാകുളത്ത് എല്ലാ ആശുപത്രികളിലും ഓക്സിജന്‍ ഓഡിറ്റും ഫയര്‍ ഓഡിറ്റും പൂര്‍ത്തിയായിട്ടുണ്ട്. ഓക്സിജന്‍ ലഭ്യത സംബന്ധിച്ച് എല്ലാ ആശുപത്രികളും ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് നടത്തുന്നുണ്ട്. പ്ലാന്റില്‍ നിന്ന് സെറ്റിലേക്ക് ഓക്സിജന്‍ എത്തിക്കുന്നതിനള്ള ഇന്റേണല്‍ ഓക്സിജന്‍ പൈപ്പ് ലൈന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ബി പി സി എല്ലിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
മെഡിക്കല്‍ കോളേജില്‍ 250ഉം ജനറല്‍ ആശുപത്രിയില്‍ 180ഉം അധിക ബെഡുകള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സ്വകാര്യ ആശുപത്രികള്‍ 25% ബെഡുകള്‍ മലപ്പറം ജില്ലയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ പ്ലാന്റ് നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ പ്ലാന്റ് സ്ഥാപിക്കുക ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) ആയിരിക്കും.

കോഴിക്കോട്ട് ആരോഗ്യ സ്ഥാപനങ്ങളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പു വരുത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ചുമതല നല്‍കി.
ആംബുലന്‍സ് ഉള്‍പ്പെടെ രണ്ടില്‍ കുറയാത്ത വാഹനങ്ങളെങ്കിലും ഓക്സിജന്‍ സൗകര്യത്തോടെ ലഭ്യമാക്കണം. മെഡിക്കല്‍ കോളജ് ആശുപത്രിയോട് ചേര്‍ന്ന പി എം എസ് എസ് വൈ ബ്ലോക്കില്‍ 13000 ലിറ്റര്‍ ശേഷിയുള്ള ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രവൃത്തി തുടങ്ങി. സ്വകാര്യ വ്യവസായ സ്ഥാപനത്തില്‍ നിന്നുള്ള പ്ലാന്റ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പ്രതിഫലമില്ലാതെ ഇവിടേക്ക് മാറ്റി സ്ഥാപിക്കുന്നത്.

മലപ്പുറം ജില്ലയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ പ്ലാന്റ് നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ പ്ലാന്റ് സ്ഥാപിക്കുക ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) ആയിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News