മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് വാങ്ങി വീട്ടിൽ എത്തിക്കാൻ പോലീസിന്റെ സഹായം തേടാം.

വളരെ അത്യാവശ്യഘട്ടങ്ങളിൽ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് വാങ്ങി വീട്ടിൽ എത്തിക്കാൻ പോലീസിന്റെ സഹായം തേടാം. ഇതിനായി പോലീസ് ആസ്ഥാനത്തെ പോലീസ് കൺട്രോൾ റൂമിൽ 112 എന്ന നമ്പറിൽ ഏതുസമയവും ബന്ധപ്പെടാം.

സാമൂഹ്യമാധ്യമങ്ങൾ വഴി കോവിഡ് അവബോധം വളർത്തുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കാൻ പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പോലീസ് മീഡിയാ സെന്റർ, സോഷ്യൽ മീഡിയാ സെൽ എന്നിവയ്ക്ക് നിർദ്ദേശം നൽകി. പോലീസിൻറെ ഫെയ്സ്ബുക്ക് പേജ്, മറ്റ് സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ എന്നിവ ബോധവൽക്കരണത്തിനായി ഉപയോഗിക്കും.

കൂടുതൽ ആളുകൾ ആശുപത്രികളിലേക്ക് എത്താനും അഡ്മിറ്റ് ആകാനും തിരക്കുകൂട്ടുന്നു  എന്നാണ് താഴെക്കിടയിൽ നിന്നും കിട്ടുന്ന റിപ്പോർട്ടുകൾ.  ആളുകൾ കോവിഡ് ഉണ്ട്‌ എന്നത് കൊണ്ട് മാത്രം ആശുപത്രിയിൽ എത്തണമെന്നില്ല. കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തവരും മറ്റ് അസുഖങ്ങൾ ഇല്ലാത്തവരും വീട്ടിൽ തന്നെ കഴിഞ്ഞാൽ മതി. അവർക്കുള്ള മറ്റ് സംവിധാനങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കിയിട്ടുണ്ട്. വാർഡ്‌തല സമിതികളും സജീവമാണ്. അങ്ങനെ വീട്ടിൽ തന്നെ കാര്യമായ അസുഖങ്ങൾ ഇല്ലാത്തവർ കഴിഞ്ഞാൽ മാത്രമേ ഗുരുതരമായ രോഗം ഉള്ളവരെ ചികിൽസിക്കാൻ ആശുപത്രികൾക്ക് കഴിയൂ.

സ്വകാര്യ ആശുപത്രികളും ഈ കാര്യത്തിൽ ജാഗ്രത കാണിച്ചേ മതിയാകൂ. ചികിത്സാ പ്രോട്ടോക്കോൾ അനുസരിച്ചു ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടവരെ മാത്രമേ സ്വകാര്യ ആശുപത്രികളും അഡ്മിറ്റ് ചെയ്യാവൂ. അല്ലാതെ വരുന്നവരെ മുഴുവൻ അഡ്മിറ്റ് ചെയ്യുന്ന സ്ഥിതി ഉണ്ടായാൽ നേരത്തെ സൂചിപ്പിച്ചത് പോലെ ഗുരുതര രോഗമുള്ളവർക്ക് ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News