ആലപ്പുഴയിൽ കോവിഡ് വ്യാപനം കൂടുന്നു; പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

ആലപ്പുഴയില്‍ രോഗികള്‍ കൂടുന്നതായി മുഖ്യമന്ത്രി. എന്തുകൊണ്ടാണിതെന്നു പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ചേര്‍ന്ന അവലോകന യോഗം നിലവിലുള്ള സ്ഥിതി വിലയിരുത്തി. വാര്‍ഡ് തല സമിതികളിലും റാപിഡ് റെസ്‌പോണ്‍സ് ടീമിലും പ്രദേശത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തുവാന്‍ നിര്‍ദശം നല്‍കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാരെ ഇതില്‍ ഉള്‍പ്പെടുത്തുന്ന കാര്യം നേരത്തെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായ മറ്റുള്ളവരെയും ഉള്‍പ്പെടുത്തും.

മെഡിക്കല്‍ കൗണ്‍സില്‍ അടക്കമുള്ള കൗണ്‍സിലുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിനായി ആലപ്പുഴ ജില്ലാ പഞ്ചായത്ത് ജില്ലയില്‍ ആരംഭിക്കുന്ന 16 ആംബുലന്‍സ് സര്‍വ്വീസുകള്‍ക്ക് തുടക്കമായി.

ആലപ്പുഴയില്‍ ഇന്ന് 2951 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2947 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ. ജില്ലയില്‍ ഇന്നലെ 2791 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയില്‍ കൊവിഡ് ബാധ വര്‍ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News