ആഗോളാടിസ്ഥാനത്തില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 50 ശതമാനത്തോളം ഇന്ത്യയില്‍ നിന്നാണെന്ന് ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ കൊവിഡ് സാഹചര്യം അതീവ ഗുരുതരമാകുന്നെന്ന് ലോകാരോഗ്യ സംഘടന. ആഗോളാടിസ്ഥാനത്തില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 50 ശതമാനത്തോളം ഇന്ത്യയില്‍ നിന്നാണെന്ന് സംഘടന പറഞ്ഞു. ആഗോള കൊവിഡ് കേസുകളില്‍ 46 ശതമാനവും മരണത്തില്‍ 25 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തല്‍.

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികള്‍ മൂന്നേമുക്കാല്‍ ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,82,315 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3780 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം പ്രതിദിന കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിരുന്നെങ്കിലും പുതിയ കേസുകള്‍ വീണ്ടും ആശങ്കയുണര്‍ത്തുന്നു.

മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. പതിമൂന്ന് സംസ്ഥാനങ്ങളില്‍ നൂറിനുമുകളിലാണ് മരണനിരക്ക്. കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News