കൊവിഡ് ചികിത്സ: മെഡിക്കല്‍ കോളജില്‍ പുതിയ സെമി ഐ സി യു വാര്‍ഡ് നാളെ മുതല്‍

ജില്ലയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ട്രാന്‍സിറ്റ് വാര്‍ഡില്‍ നാളെ മുതല്‍ പുതിയ സെമി ഐ സി യു വാര്‍ഡ് സജ്ജമാക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ നവ്ജ്യോത് ഖോസ. ഇതിനു പുറമേ ആശുപത്രിയിലെ രണ്ടു ട്രോമ വാര്‍ഡിലും ഉടന്‍ സെമി ഐ സി യു വാര്‍ഡുകള്‍ ആരംഭിക്കുമെന്നും കളക്ടര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊവിഡ് ചികിത്സാ സൗകര്യങ്ങള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.

രണ്ടു ട്രോമ വാര്‍ഡുകള്‍ ഐ സി യു വാര്‍ഡ് ആക്കി മാറ്റുന്നതിനുള്ള നിര്‍മാണ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. ആശുപത്രിയിലെ ഓക്സിജന്‍ ലഭ്യത സംബന്ധിച്ച പരിശോധന നടത്തിയ കളക്ടര്‍ ലിക്വിഡ് ഓക്സിജന്‍, ഓക്സിജന്‍ മാനിഫോള്‍ഡ് സംവിധാനങ്ങളും സന്ദര്‍ശിച്ചു. ജില്ലാ വികസന കമ്മിഷണര്‍ ഡോ വിനയ് ഗോയല്‍, മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News