ഫേസ്ബുക്കിനെയും ട്വിറ്ററിനെയും വെല്ലുവിളിച്ച് ട്രംപ് വീണ്ടും ; സമാന്തര സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുമായി രംഗത്ത്

ഫേസ്ബുക്കും ട്വിറ്ററും വിലക്കിയതോടെ സമാന്തര പ്ലാറ്റഫോമുമായി ട്രംപ് രംഗത്ത്. സ്വന്തമായി ഒരു വേഡ്പ്രസ് ബ്ലോഗ് തുടങ്ങിയാണ് ട്രംപ് ഫേസ്ബുക്കിനും ട്വിറ്ററിനും വെല്ലുവിളി ഉയര്‍ത്തി രംഗത്തെത്തിയത്. തന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

ട്രംപിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നിവ ഉപയോഗിച്ച് ട്രംപിന്റെ ബ്ലോഗുകള്‍ വായിക്കാനാകും. ഫ്രം ദി ഡെസ്‌ക് ഓഫ് ഡൊണാള്‍ഡ് ജെ. ട്രംപ് എന്ന പേരിലുള്ള പേജിലാണ് ട്രംപിന്റേതായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.  മുന്‍പ് ട്രംപ് നടത്തിയ പല പ്രസ്താവനകളും ഈ പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ട്രംപ് നിര്‍മ്മിച്ച ബ്ലോഗില്‍ ട്വിറ്റര്‍, ഫേസ്ബുക്ക് എന്നീ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനുകളുണ്ടെങ്കിലും പോസ്റ്റുകള്‍ക്ക് കമന്റ് ചെയ്യാനുള്ള ഓപ്ഷന്‍ മാത്രം ഇല്ല. സേവ് അമേരിക്ക ആന്റ് മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍ കമ്മിറ്റിയാണ് ഈ ബ്ലോഗിന്റെ ഫണ്ടിംഗ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News