രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്രം

രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്രം. അത് നേരിടാന്‍ സജ്ജമായിരിക്കണമെന്നും കേന്ദ്രത്തിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് വ്യക്തമാക്കി. മഹാരാഷ്ട, കര്‍ണാടക, കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ തീവ്ര വ്യാപനം. കേരളത്തില്‍ കോഴിക്കോട്, എറണാകുളം ഉള്‍പ്പെടെ ആറു ജില്ലകളില്‍ വ്യാപനം രൂക്ഷമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് മൂന്നാംതരംഗമുണ്ടാകുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്കുന്നത്. മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജമായിരിക്കണമെന്ന് കേന്ദ്രത്തിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ.വിജയരാഘവന്‍ പറഞ്ഞു.

മഹാരാഷ്ട്ര, കര്‍ണാടക, കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്. കോഴിക്കോട്, എറണാകുളം, തൃശൂര്‍, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ രോഗവ്യാപനം രൂക്ഷമാണ്. പാലക്കാട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ സ്ഥിതി അശങ്കാജനകമാണെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം, ദിനം പ്രതി 2.4% വര്‍ധനവാണ് കൊവിഡ് കേസുകളില്‍ ഉണ്ടാകുന്നതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വാക്‌സിനേഷന്‍ നടപടികള്‍ കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകും. കൊവിഡ് വകഭേദങ്ങള്‍ക്കെതിരേയും വാക്‌സിന്‍ ഫലപ്രദമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News