ട്രംപിന് ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ ഫേസ്ബുക്ക് രൂപീകരിച്ച സ്വതന്ത്ര ബോര്‍ഡ് ട്രംപിനുള്ള വിലക്ക് തുടരാനുള്ള ഫേസ്ബുക്ക് തീരുമാനത്തെ പിന്താങ്ങിയതോടെയാണ് ഇത്. അമേരിക്കയിലെ വാഷിംങ്ടണ്‍ കാപ്പിറ്റോള്‍ ആക്രമണത്തിന് പിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപിന് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

ട്രംപിന് നല്‍കിയിരിക്കുന്ന സസ്‌പെന്‍ഷന്‍ പുനപരിശോധിക്കേണ്ട അവസ്ഥ ഇപ്പോഴില്ലെന്നാണ്, ഫേസ്ബുക്ക് തീരുമാനിക്കുന്ന കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശേഷിയുള്ള ബോര്‍ഡ് തങ്ങളുടെ ഉത്തരവില്‍ പറയുന്നു. ഭാവിയില്‍ അടക്കം ഉണ്ടാകുന്ന പ്രശ്‌നങ്ങളും, നിയമലംഘനത്തിന്റെ തോതും കണക്കിലെടുത്താണ് ഫേസ്ബുക്കില്‍ നിന്നും ട്രംപിനെ പുറത്താക്കിയത്, ഗുരുതരമായ നിയമലംഘനം നടന്നു എന്നതിനാല്‍ അതിന് തക്കതായ ശിക്ഷയാണ് ഇപ്പോള്‍ തുടരുന്നത് – ബോര്‍ഡ് ഉത്തരവില്‍ പറയുന്നു.

അതേ സമയം ബോര്‍ഡ് ഫേസ്ബുക്കിനെയും ഉത്തരവില്‍ വിമര്‍ശിക്കുന്നു എന്നാണ് സി എന്‍ എന്‍ റിപ്പോര്‍ട്ട് പറയുന്നു. അവ്യക്തമായ രീതിയില്‍ വിലക്ക് ഏര്‍പ്പെടുത്തി ഈ കേസ് ബോര്‍ഡിലേക്ക് വിടുന്നത്, ഇതിന്റെ ഉത്തരവാദിത്വം ഏല്‍ക്കാന്‍ ഫേസ്ബുക്ക് ശ്രമിക്കുന്നതിനാലാണോ എന്നും ബോര്‍ഡ് ചോദിച്ചു. അതേ സമയം ബോര്‍ഡ് തീരുമാനം അംഗീകരിച്ച് ട്രംപിന്റെ വിലക്ക് തുടരുമെന്നാണ് ഫേസ്ബുക്ക് കമ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് നിക്ക് ക്ലിഗ് അറിയിച്ചത്.

കഴിഞ്ഞ ജനുവരി 7നാണ് ഡൊണാല്‍ഡ് ട്രംപിനെ ഫേസ്ബുക്കില്‍ നിന്നും അനിശ്ചതകാലത്തേക്ക് വിലക്കിയത്. ഇതിനെ തുടര്‍ന്ന് ട്രംപിന്റെ അക്കൌണ്ടും ഫേസ്ബുക്ക് നിശ്ചലമാക്കി. 2020 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാത്ത ട്രംപ് അനുകൂലികള്‍ യുഎസ് തലസ്ഥാനത്ത് കാപ്പിറ്റോളില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News