കൊവിഡ് മാറാന്‍ നൂറുകണക്കിന് ആളുകളെ ഉള്‍പ്പെടുത്തി ഗുജറാത്തില്‍ പൂജ ; 23 പേര്‍ക്കെതിരെ കേസ്

കൊവിഡിനെതിരെ നൂറുകണക്കിന് ആളുകളെ ഉള്‍പ്പെടുത്തി ഗുജറാത്തില്‍ പൂജ നടത്തി. കൊവിഡ് വ്യാപനം ഗുജറാത്തില്‍ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പൂജ നടന്നത്. സംഭവം വിവാദമായതോടെ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

മാസ്ക് പോലും ഇല്ലാതെയാണ് സ്ത്രീകള്‍ കൂട്ടമായി തെരുവിലിറങ്ങി പൂജനടത്തിയത്. സാമൂഹിക അകലവും പാലിക്കപ്പെട്ടില്ല.

ഗുജറാത്തിലെ നാവാപുര ജില്ലയിലെ സാനന്ദ് താലൂക്കിലാണ് സംഭവം അരങ്ങേറിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത് പൂജയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്നാണ് പൂജയ്ക്ക് നേതൃത്വം നല്‍കിയ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗ്രാമമുഖ്യന്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,82,315 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,06,65,148 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here