ഇടത് പക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തുടര്‍ഭരണം, കേരള ജനതയ്ക്ക് അഭിവാദ്യങ്ങള്‍ : സിപിഐ എം

കേരളത്തില്‍ തുടര്‍വിജയം നല്‍കിയ ജനങ്ങള്‍ക്ക് അഭിവാദ്യമെന്നും ഇടത് പക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തുടര്‍ഭരണമെന്നും സിപിഐഎം പൊളിറ്റ് ബ്യുറോ. കേരളത്തില്‍ കോണ്‍ഗ്രസും, ബിജെപിയും ഒന്നാണെന്നും വര്‍ഗീയതയെ കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

അതേസമയം, ഓക്‌സിജന്‍ മാനേജ്മെന്റില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ചൂണ്ടിക്കാട്ടിയ പൊളിറ്റ് ബ്യുറോ സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടു.

പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് വ്യക്തമാക്കിയ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി , ബിജെപിയും കോണ്‍ഗ്രസും കേരളത്തില്‍ ഒന്നാണെന്നും വിമര്‍ശിച്ചു. വര്‍ഗീയതയ്‌ക്കെതിരായ ജനങ്ങളുടെ മറുപടി കൂടിയാണ് ബിജെപിയ്ക്ക് ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടമായതെന്നും യെച്ചൂരി പ്രതികരിച്ചു.

ബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലം നിരാശാജനകമെന്നും പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയൊരുത്തുമെന്നും പൊളിറ്റ് ബ്യുറോ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള തൃണമൂല്‍ കോണ്‍്ഗ്രസിന്റെ അതിക്രമങ്ങളെ പൊളിറ്റ് ബ്യുറോ അപലപിച്ചു.

അതേസമയം, കൊവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ മാനേജ്മെന്റില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് വിമര്‍ശിച്ച പൊളിറ്റ് ബ്യുറോ ഓക്‌സിജന്‍ ഉറപ്പാക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി കൈക്കൊള്ളണമെന്നും സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെക്കണമെന്നും അവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News