കൊവിഡ് രൂക്ഷം; എറണാകുളം ജില്ലയില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ നിയന്ത്രണം ശക്തമാക്കി ജില്ലാ ഭരണകൂടം

എറണാകുളം ജില്ലയില്‍ കൊവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ നിയന്ത്രണം ശക്തമാക്കി. 74 പഞ്ചായത്തുകളെയാണ് ജില്ലാ ഭരണകൂടം പൂര്‍ണമായും കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. ആറായിരത്തി അഞ്ഞൂറ്റി അമ്പത്തിയെട്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം അമ്പത്തി എണ്ണായിരം പിന്നിട്ടു.

എറണാകുളം ജില്ലയിലെ 74 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപത്തിയഞ്ച് ശതമാനത്തിനും മുകളിലാണ്. ഈ പഞ്ചായത്തുകളെ കണ്ടെന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ച് വൈകീട്ട് ആറ് മണിയോടെ സമ്പൂര്‍ണമായി അടയ്ക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. അതെ സമയം നഗരത്തിലെ ഭക്ഷണ വിതരണ ശ്രുംഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കൊവിഡ് പരിശോധനാ കേന്ദ്രങ്ങളിലെ തിരക്കും കര്‍ശനമായി നിയന്ത്രിക്കും. തൃക്കാക്കര, പള്ളിപ്പുറം പ്രദേശങ്ങളില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇരുന്നൂറു പിന്നിട്ടു. ഇന്നലെ മാത്രം ആറായിരത്തി അഞ്ഞൂറ്റി അമ്പത്തിയെട്ട് പേര്‍ക്ക് എറണാകുളം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു. നിലവില്‍ 58379 പേരാണ് രോഗം സ്ഥിരീകരിച്ചു ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്.

അടിയന്തര സാഹചര്യം മുന്നില്‍ കണ്ട് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി കൂടുതല്‍ ബെഡുകളും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ പൊലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എറണാകുളം റൂറല്‍ പരിധിയിലാണ് കൂടുതല്‍ കേസുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News