രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ണാടകയില്‍ ആദ്യമായി പ്രതിദിന കേസുകള്‍ അമ്പതിനായിരം കടന്നു

രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം ആശങ്കയായി തുടരുന്നു. കര്‍ണാടകയില്‍ ആദ്യമായി പ്രതിദിന കേസുകള്‍ അമ്പതിനായിരം കടന്നു. 50,112 പേര്‍ക്കാണ് കര്‍ണാടകയില്‍ 24 മണികൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 57,640 പേര്‍ക്കും, ഉത്തര്‍പ്രദേശില്‍ 31,165 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കേരളമടക്കം 12 സംസ്ഥാനങ്ങളില്‍ രോഗവ്യാപനതോത് കൂടുതലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോഴും രാജ്യത്ത് കൊവിഡ് കേസുകള്‍ ആശങ്കയായി വര്‍ധിക്കുന്നു. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 57,640 പുതിയ കേസുകളും, 920 മരണവും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പ്രതിദിന കണക്കില്‍ കര്‍ണാടകയില്‍ വലിയ വര്‍ധന ഉണ്ടായി. 50,112 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടകത്തില്‍ 346 ജീവനുകളും പൊലിഞ്ഞു.

ആദ്യമായാണ് കര്‍ണാടകയില്‍ പ്രതിദിന കേസുകള്‍ 50,000 കടക്കുന്നത്. തമിഴ്‌നാട്ടില്‍ 23,310 പേര്‍ക്ക് കോവിഡ് ബാധിച്ചു. ഗുജറാത്തില്‍ 12,955പേര്‍ക്കും, മധ്യപ്രദേശില്‍ 12,319 പേര്‍ക്കും കൊവിഡ് ബാധിച്ചപ്പോള്‍ ആന്ധ്രപ്രദേശില്‍ 22,204പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലും, ബെംഗളിലും റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായത്. ഉത്തര്‍പ്രദേശില്‍ 31,165 പേര്‍ക്കും, ബംഗാളില്‍ 18,102 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് വ്യാപനം കണക്കിലെടുത്തു സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഹിമാചല്‍ പ്രദേശില്‍ 16 വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അതേസമയം, മഹാരാഷ്ട്ര, കേരളം, കര്‍ണാടക ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം അതിരൂക്ഷമെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. മൂന്നാം തരംഗമുണ്ടാകുമെന്ന മുന്നറിയിപ്പും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ 3 ലോക്‌സഭ സീറ്റുകളിലേക്കും, 8 നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News