കൊവിഡ് വ്യാപനം: രാജ്യത്ത് സ്ഥിതി രൂക്ഷമാകവേ കിട്ടിയ വിദേശ സഹായം കേന്ദ്രം വിതരണം ചെയ്തത് ഒരാഴ്ച കഴിഞ്ഞ്

കൊവിഡ് രാജ്യത്ത് പിടിമുറുക്കി ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കു ലഭിച്ച വിദേശ സഹായം കേന്ദ്രം വിതരണം ചെയ്യുന്നത് ഒരാഴ്ചക്ക് ശേഷം. നാല്‍പ്പതോളം വിദേശ രാജ്യങ്ങളാണ് ഇന്ത്യക്കു സഹായവാഗ്ദാനവുമായി മുന്നോട്ടു വന്നത്. ഏറ്റവും ആദ്യം ഇന്ത്യയില്‍ എത്തിയത് ഏപ്രില്‍ 25ന് സിംഗപ്പൂരില്‍ നിന്നുള്ളതാണ്. അന്ന് മുതല്‍ വിവിധ രാജ്യങ്ങള്‍ അയക്കുന്ന ടണ്‍ കണക്കിന് ഓക്‌സിജന്‍ വെന്റിലേറ്ററുകളും, കോണ്‍സെന്‍ട്രേറ്ററുകളും, ജനറേറ്ററുകളും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്വീകരിക്കുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് മരണനിരക്ക് അതിഭീകരമായ ഉയരുന്ന സാഹചര്യത്തില്‍ ഓക്‌സിജന് വേണ്ടി നാട് നെട്ടോട്ടമോടുമ്പോള്‍ ഏഴു ദിവസം കഴിഞ്ഞ് മാത്രമാണ് കേന്ദ്രം വിദേശ സഹായം രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News