തെരഞ്ഞെടുപ്പ് ഫലം; മുസ്ലീംലീഗ് ഉന്നതാധികാര സമിതി ഇന്ന് പാണക്കാട് ചേരും

തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍, മുസ്ലീംലീഗ് ഉന്നതാധികാര സമിതി ഇന്ന് പാണക്കാട് ചേരും. രാവിലെ പത്ത് മണിക്ക് ചേരുന്ന യോഗത്തില്‍, പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. അഴീക്കോട് ,കുറ്റ്യാടി, കോഴിക്കോട് സൗത്ത് , കളമശേരി മണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കും. പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ് എന്നിവര്‍ക്കുള്‍പ്പെടെ ഭൂരിപക്ഷം കുറഞ്ഞതും ചര്‍ച്ച ചെയ്യും. വിവധ മണ്ഡങ്ങളില്‍ ലീഗിന്റെ പരമ്പരാഗത വോട്ടുകള്‍ ചോര്‍ന്നതിന്റെ കാരണങ്ങളും യോഗം വിലയിരുത്തും.

2016 ലെ ഇടത് തരംഗത്തില്‍ പോലും 18 സീറ്റുമായി ചെറുത്ത് നിന്ന മുസ്ലിം ലീഗിന് പക്ഷെ ഉത്തവണ പല പ്രധാന സീറ്റുകളും നഷ്ടപ്പെട്ടു. 27 സീറ്റുകളിലാണ് ലീഗ് ഇത്തവണ മല്‍സരിച്ചത് അതില്‍ ജയിച്ചത് 15 സീറ്റില്‍ മാത്രം. കഴിഞ്ഞ തവണ ജയിച്ച നാല് സീറ്റുകളില്‍ പാര്‍ട്ടി ഇത്തവണ തോറ്റു, ഒരു സീറ്റ് പിടിച്ചെടുത്തു. സിറ്റിംഗ് സീറ്റുകളായ കളമശ്ശേരി, കോഴിക്കോട് സൗത്ത്, കുറ്റ്യാടി, അഴിക്കോട് എന്നിവ നഷ്ടപ്പെട്ടു. എല്ലാ സീറ്റുകളിലും ഭൂരിപക്ഷവും കുറഞ്ഞു. താനൂരും തിരുവമ്പാടിയും തിരിച്ചു പിടിക്കാമെന്ന ആഗ്രഹം തകര്‍ന്നു. പെരിന്തല്‍മണ്ണയില്‍ പരാജയത്തിന്റെ വക്ക് വരെ പോയി.

ഏക വനിതാ സ്ഥാനാര്‍ത്ഥിയും പരാജയപ്പെട്ടു. കോങ്ങാട്ടും പുനലൂരും ഗുരുവായുരമടക്കം മലപ്പുറത്തിന് തെക്ക് പാര്‍ട്ടി മല്‍സരിച്ച മണ്ഡലങ്ങളിലൊന്നും നല്ല മല്‍സരം പോലും കാഴ്ച വെക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here