ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സി ഫൈനലില്‍

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സി ഫൈനലില്‍. രണ്ടാം പാദ സെമിയില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് റയല്‍മാഡ്രിഡിനെ തോല്‍പിച്ചാണ് ചെല്‍സി ഫൈനല്‍ ഉറപ്പിച്ചത്. ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡിന്റെ ഗ്രൗണ്ടില്‍ ചെല്‍സി 1-1ന് സമനില പിടിച്ചിരുന്നു.

ചെല്‍സിക്കായി 28ാം മിനിറ്റില്‍ ജര്‍മന്‍ താരം ടിമോ വെര്‍ണറും 85ാം മിനിറ്റില്‍ ഇംഗ്ലീഷ് താരം മേസണ്‍ മൗണ്ടുമാണ് ?ഗോളുകള്‍ നേടിയത്. 2012ന് ശേഷം ആദ്യമായാണ് ചെല്‍സി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തുന്നത്. ഈ മാസം 29ന് നടക്കുന്ന ഫൈനലില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. പി.എസ്.ജിയെ തോല്‍പിച്ചായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫൈനല്‍ പ്രവേശം.

യൂറോപ്പില്‍ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു ഇംഗ്ലീഷ് ഫൈനല്‍. മത്സരത്തിന്റെ തുടക്കം മുതല്‍ ചെല്‍സിയാണ് ആധിപത്യം പുലര്‍ത്തിയത്. തുടക്കത്തില്‍ ടിമോ വെര്‍ണറിന്റെ ഗോളില്‍ ചെല്‍സി റയല്‍ മാഡ്രിഡ് ഗോള്‍ വല കുലുക്കിയെങ്കിലും ഓഫ് സൈഡ് ആയത് ചെല്‍സിക്ക് തിരിച്ചടിയായി. എന്നാല്‍ 28ാം മിനുറ്റില്‍ ടിമോ വെര്‍ണര്‍ ലക്ഷ്യം കണ്ടതോടെ ചെല്‍സി മുന്നിലെത്തി. രണ്ടാം പകുതിയില്‍ പന്തടക്കത്തില്‍ റയല്‍ മാഡ്രിഡ് മുന്നിട്ട് നിന്നെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. മത്സരം അവസാനിക്കാന്‍ അഞ്ച് മിനുറ്റ് ബാക്കിയിരിക്കെ മേസണ്‍ മൗണ്ട് ചെല്‍സിക്ക് ഫൈനലിലേക്കുള്ള ഗോളൊരുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News