ആര്‍ എല്‍ ഡി പാര്‍ട്ടി അധ്യക്ഷന്‍ അജിത് സിംഗ് കൊവിഡ് ബാധിച്ച് മരിച്ചു

രാഷ്ട്രീയ ലോക് ദള്‍ (ആര്‍ എല്‍ ഡി) പാര്‍ട്ടി അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ ചൗധരി അജിത് സിംഗ് അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 82 വയസ്സായിരുന്നു.

കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഗുരുഗ്രാമം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവന്നിരുന്ന അജിത് സിംഗിന്റെ ആരോഗ്യനില ചൊവ്വാഴ്ച രാത്രിയോടെ ഗുരുതരവസ്ഥയിലാവുകയായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായിതിനെ തുടര്‍ന്നാണ് ആരോഗ്യനില അപകടത്തിലായത്. തുടര്‍ന്ന് വ്യാഴാഴ്ച അദ്ദേഹം മരിക്കുകയായിരുന്നു.

മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിംഗിന്റെ മകനായ അജിത് സിംഗ് മധ്യപ്രദേശിലെ ബാഗ്പട്ടില്‍ നിന്നും ഏഴ് തവണയാണ് പാര്‍ലമെന്റിലെത്തിയത്. സിവില്‍ ഏവിയേഷന്‍ വിഭാഗം മന്ത്രിയായും പ്രവര്‍ത്തിച്ചു. പശ്ചിമ ഉത്തര്‍പ്രദേശിലെ ജാട്ട് വിഭാഗത്തിനിടിയില്‍ വലിയ സ്വാധീനമുള്ള നേതാവാണ് അജിത് സിംഗ്. വിവിധ ഘട്ടങ്ങളില്‍ ബി ജെ പിയുമായും സമാജ് വാദി പാര്‍ട്ടിയുമായും കോണ്‍ഗ്രസുമായും അദ്ദേഹം സഖ്യത്തില്‍ ചേര്‍ന്നിരുന്നു.

വി പി സിംഗ് സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായിരുന്ന അജിത് സിംഗ് 1996ല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. തുടര്‍ന്ന് രാഷ്ട്രീയ ലോക് ദള്‍ രൂപീകരിച്ച് 2001ല്‍ എന്‍ ഡി എയുടെ സഖ്യകക്ഷിയായി. കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം പിന്നീട് ഈ സഖ്യമുപേക്ഷിച്ച് യു പി എയുടെ ഭാഗമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News