തമിഴ്‌നാട്ടില്‍ വീണ്ടും ഓക്‌സിജന്‍ കിട്ടാതെ നാല് മരണം

തമിഴ്‌നാട്ടില്‍ ചികിത്സയില്‍ ആയിരുന്ന നാലുപേര്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു. തിരുപ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. മണിക്കൂറുകളോളം ആണ് ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടായത്.

അതേസമയം തമിഴ്‌നാട്ടില്‍ ഇന്ന് മുതല്‍ കൂടുതല്‍ ലോക്ഡൗണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ചായക്കടകളും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ.

മെട്രോ, ടാക്‌സി, ബസ്സുകളിലും അമ്പത് ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ. കേരളം ഉള്‍പ്പടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നിന്ന് എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News