തമിഴ് നടൻ പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു

തമിഴ് ഹാസ്യനടൻ പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു. എഴുപത്തി നാല് വയസ്സായിരുന്നു. ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം.

പ്രിയതാരത്തിന്റെ അകാല വിയോ​ഗത്തിൽ നടുങ്ങിയിരിക്കുകയാണ് സഹപ്രവർത്തകരും ആരാധകരും. നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചുകൊണ്ട് എത്തുന്നത്. മാനവൻ, നടികർ, ഗില്ലി, അയ്യർ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News