തെരഞ്ഞെടുപ്പിൽ കനത്ത തോൽവി: കെ.പി.സി.സിക്ക് മുന്നിൽ പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസ്

നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കെ.പി.സി.സിക്ക് മുന്നിൽ പ്രതിഷേധം രൂക്ഷം . ബാനർ ഉയർത്തി യൂത്ത് കോൺ​ഗ്രസ് പ്രവത്തകരാണ് പ്രതിഷേധിച്ചത് .ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കടുത്ത തോൽവി ഉണ്ടായപ്പോഴും ഇത്തരത്തിൽ സംസ്ഥാനവ്യാപകമായി പോസ്റ്റർ പ്രതിഷേധം ഉണ്ടായിരുന്നു .

‘മുല്ലപ്പള്ളിയെ പ്രസിഡന്റാക്കി കോൺ​ഗ്രസിനെ അനു​ഗ്രഹിച്ച ആന്റണിക്കും വേണു​ഗോപാലിനും നന്ദി’ എന്ന പ്രതിഷേധ വാക്യങ്ങളാണ് ബാനറിലുള്ളത് .

അതേസമയം,തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്​ പിന്നാലെ കോൺഗ്രസിൽ കൂട്ടരാജി തുടരുകയാണ് . ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ്​ എം. ലിജു. രാജിവെച്ചിരുന്നു ​ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്താണ്​ രാജി​.ലിജുവിന് പുറമേ കണ്ണൂര്‍, ഇടുക്കി ജില്ലകളിലേയും ഡിസിസി പ്രസിഡന്റുമാര്‍ രാജി സന്നദ്ധത അറിയിച്ചു മുന്നോട്ട് വന്നിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News