ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോയാല്‍ മമ്മൂട്ടിയും പോകും, പക്ഷേ ഞാന്‍ പോയില്ലെങ്കിലും അദ്ദേഹം പോകും; ക്രിസോസ്റ്റം തിരുമേനി പറഞ്ഞ വാക്കുകള്‍

ക്രിസ്തീയ വിശ്വാസികളെ മാത്രമല്ല പൊതുസമൂഹത്തെ മുഴുവന്‍ സ്വാധീനിച്ച വ്യക്തിയായിരുന്നു മലങ്കര മാര്‍ത്തോമ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി. ‘നര്‍മ്മത്തിന്റെ തമ്ബുരാന്‍’ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍. നിരവധി സിനിമ താരങ്ങള്‍ ഉള്‍പ്പടെയുള്ളവരാണ് ദുഃഖമറിയിച്ചെത്തിയത്.

Step 3: Place this code wherever you want the plugin to appear on your page.

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തക്ക് ആദരാഞ്ജലികൾ

Posted by Mammootty on Tuesday, 4 May 2021

ഇതിനിടയില്‍ അദ്ദേഹത്തിന്റെയും നടന്‍ മമ്മൂട്ടിയുടേയും ഒരു സംഭാഷണം അടങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

കൈരളി ടിവി അവതരിപ്പിച്ച സലാം മുംബൈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തവേ ഉണ്ടായ നിമിഷങ്ങള്‍ ആണ് കൈരളി പുറത്തുവിട്ടത്. ‘ഞങ്ങള്‍ മെത്രപ്പൊലീത്താമാരെക്കാള്‍ ഇപ്പോള്‍ എല്ലാവര്‍ക്കും പ്രിയം മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒക്കെയാണ്. ഇന്ന് സമൂഹത്തില്‍ അവരുടെ സ്വാധീനം വളരെ നല്ലതാണ് എന്നും അദ്ദേഹം പറയുന്നു. ഞാന്‍ അവരുമായി സംസാരിച്ചിട്ടുണ്ട്.

ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോയാല്‍ മമ്മൂട്ടിയും പോകും. ഞാന്‍ പോയില്ലെങ്കിലും അദ്ദേഹം പോകും. അതാണ് എനിക്കുള്ള അനുഭവം. എന്നെ വളരെയധികം സ്നേഹിക്കുകയും, ആ സ്നേഹം മുഖാന്തിരം എന്നെ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

അവരോട് എനിക്ക് വളരെ കടപ്പാടുണ്ട്. അദ്ദേഹം ഇന്ന് ഇവിടെ വന്നു കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് നന്ദിയും സ്നേഹവും ഞാന്‍ അറിയിക്കുന്നു എന്നാണ് വേദിയില്‍ വച്ച്‌ മമ്മൂട്ടിയെ കുറിച്ച്‌ അദ്ദേഹം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News