മുല്ലപ്പള്ളി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഡി സി സിയ്ക്ക് മുൻപിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ മുല്ലപ്പള്ളി രാമചന്ദ്രൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിസിസിക്ക് മുൻപിൽ പ്രതിഷേധം ശക്തം .കോഴിക്കോട് സൗത്ത് മണ്ഡലം ഭാരവാഹികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

അതേസമയം , തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധം രൂക്ഷമാകുകയാണ്. ബാനർ ഉയർത്തി യൂത്ത് കോൺ​ഗ്രസ് പ്രവത്തകരാണ് പ്രതിഷേധിച്ചത് .‘മുല്ലപ്പള്ളിയെ പ്രസിഡന്റാക്കി കോൺ​ഗ്രസിനെ അനു​ഗ്രഹിച്ച ആന്റണിക്കും വേണു​ഗോപാലിനും നന്ദി’ എന്ന പ്രതിഷേധ വാക്യങ്ങളാണ് ബാനറിലുള്ളത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News