തമിഴ്നാട്ടിൽ ഇന്നുമുതൽ കടുത്ത നിയന്ത്രണം

കൊവിഡ് അതിതീവ്ര വ്യാപനം രൂക്ഷമായതോടെ തമിഴ്നാട്ടിൽ കർശന നിയന്ത്രണം .ഇന്നുമുതൽ നിയന്ത്രങ്ങൾ പ്രാബല്യത്തിൽ വരും . അനാവശ്യമായി കൂട്ടംകൂടുന്നവർക്കെതിരെയും പുറത്തിറങ്ങുന്നവർക്കെതിരെയും പൊലീസ് കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി .

സംസ്ഥാനത്ത് ഇന്ന് മുതൽ മെഡിക്കൽ സ്റ്റോർ, പാല് വിതരണം ഒഴികെ പഴം, പച്ചക്കറി, മൽസ്യം, മാംസം, പലചരക്കു, ഹോട്ടൽ അടക്കം മുഴുവൻ സ്ഥാപനങ്ങളും രാവിലെ 6 മുതൽ ഉച്ചക്ക് 12 വരെ മാത്രമേ പ്രവർത്തിക്കുകയുള്ളു .50%യാത്രക്കാരുമായി മാത്രമേ പൊതു ഗതാഗത സർവീസ് നടത്താൻ അനുമതിയുള്ളു, 50%ജീവനക്കാരുമായി സർക്കാർ ഓഫിസുകൾ പ്രവർത്തിക്കും.കേരളം ഉൾപ്പടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാണ്.

അതേസമയം , സംസ്ഥാനത്ത് രോഗ വ്യാപനവും ഓക്സിജൻ ക്ഷാമവും രൂക്ഷമാകുകയാണ് .തമിഴ്‌നാട്ടിൽ ചികിത്സയില്‍ ആയിരുന്ന നാലുപേര്‍ ഇന്ന് ഓക്‌സിജൻ കിട്ടാതെ മരിച്ചു.ചെന്നൈ ചെങ്കൽപെട്ട് സർക്കാർ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 13 രോഗികൾ മണിക്കൂറുകളുടെ ഇടവേളയിൽ ഓക്‌സിജൻ കിട്ടാതെ കഴിഞ്ഞദിവസം മരിച്ചിരുന്നു.ഇതിനു തൊട്ടുപിന്നാലെയാണ് ഇന്ന് രാവിലെ നാലു പേർ മരിച്ചത്.എന്നാൽ ,ഓക്‌സിജൻ കിട്ടാത്തതാണ് മരണ കാരണമെന്നത് ആശുപത്രി അധികൃതർ നിഷേധിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News