കൊവിഡ്: തദ്ദേശസ്ഥാപന പ്രതിനിധികളുമായി മുഖ്യമന്ത്രി ശനിയാഴ്ച യോഗം ചേരും

സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തദ്ദേശസ്ഥാപന പ്രതിനിധികളുമായി മുഖ്യമന്ത്രി യോഗം ചേരും. ശനിയാഴ്ച ഓൺലൈനായാണ് യോഗം നടക്കുക . തദ്ദേശമന്ത്രി എ സി മൊയ്തീനും യോഗത്തിൽ പങ്കെടുക്കും.

അതേസമയം ,സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്നു . കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം.

ആരോഗ്യമേഖലയിലെ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ലോക്ഡൗൺ ദിവസങ്ങളിൽ വാക്സിനേഷൻ സെൻററുകൾ തുറന്ന് പ്രവർത്തിക്കും.അവശ്യ സർവ്വീസ് ജീവനക്കാർ തിരിച്ചറിയൽ കാർഡ് നിർബന്ധമായും കൈവശം വെക്കണം .ചരക്ക് ഗതാഗതത്തിന് നിയന്ത്രണമില്ലെന്നും അതേസമയം, ട്രെയിൻ ഗതാഗതം നിർത്തിവെക്കാൻ ആവശ്യപ്പെടുമെന്നും യോഗത്തിൽ വ്യക്തമാക്കി ,ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈകിട്ട് പുറത്തുവിടും.

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ മെയ് 8 രാവിലെ 6 മുതൽ മെയ് 16 വരെയാണ് സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. കൊവിഡ് രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി നിർദേശപ്രകാരമാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News