കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; വളര്‍ത്തു നായയും ഉടമയും അറസ്റ്റില്‍

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് ഉടമയെയും വളര്‍ത്തു നായയെയും അറസ്റ്റ് ചെയ്തു. ഇന്‍ഡോറിലാണ് സംഭവം. കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യു ലംഘിച്ച്‌ നായയോടൊപ്പം നടക്കാനിറങ്ങിയതിനാണ് നടപടി.

നായയെയും ഉടമയെയും പൊലീസ് ജയിലിലടച്ചുവെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഉടയേയും വളര്‍ത്തു നായയേയും വിട്ടയച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം നായയെ അറസ്റ്റ് ചെയ്തതിനെതിരെ ചില മൃഗസ്‌നേഹികള്‍ രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News