‘ഊവ്വൊരു പൂക്കളുമേ’ ഫെയിം ഗായകന്‍ കോമങ്കന്‍ കോവിഡ് ബാധിച്ച് മരിച്ചു

ചേരന്‍ സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ ഊവ്വൊരു പൂക്കളുമേ എന്ന ഗാനരംഗത്തില്‍ അഭിനയിച്ച ഗായകന്‍ കോമങ്കന്‍ കോവിഡ് ബാധിച്ച് മരിച്ചു. ജന്മനാ അന്ധനായ കോമാങ്കന്‍ കാഴ്ചയില്ലാത്ത ഗായകരെ സംഘടിപ്പിക്കാനും നേതൃത്വം നല്‍കിയിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഗായകന് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരോടെയായിരുന്നു അന്ത്യം.
ഓട്ടോഗ്രാഫിലൂടെ പ്രശസ്തനായ കോമങ്കന്‍ ഏതാനും ചിത്രങ്ങളില്‍ അഭിനയിക്കുകയും സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാറിന്റെ കലൈമാമണി പുരസ്‌കാരം നേടുകയും ചെയ്തിട്ടുണ്ട്.

കോമങ്കന്‍ വിവാഹമോചിതനാണ്. അനിതയായിരുന്നു ഭാര്യ, മോനാസ്, മോല്‍വിന്‍ എന്നിവര്‍ മക്കളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel