വീണ്ടും നാല് ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍; ആശങ്ക ഉയരുന്നു

വീണ്ടും നാല് ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍. 24 മണിക്കൂറില്‍ 4,12,262 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3,980 മരണവും റിപ്പോര്‍ട്ട് ചെയ്തു. വ്യാപനം രൂക്ഷമായതോടെ ലോക്ഡൗണ്‍ സാധ്യത കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നു. അതേ സമയം ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ഇറക്കുമതി നയം ലഘൂകരിച്ചു.

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ ഇതുവരെ ഉള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറില്‍ 4,12,262 പേര്‍ക്ക് കൊവിഡ് ബാധിച്ചപ്പോള്‍ 3,980 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 57,640 പുതിയ കേസുകളും, 920 മരണവും റിപ്പോര്‍ട്ട് ചെയ്തു.

കര്‍ണാടകയില്‍ 50,112 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 346 ജീവനുകളും പൊലിഞ്ഞു. തമിഴ്‌നാട്ടില്‍ 23,310 പേരിലേക്ക് കൂടി രോഗം ബാധിച്ചു. 167 മരണവും സംഭവിച്ചു. ആന്ധ്രപ്രദേശില്‍ 22,204 പേര്‍ക്കും ബംഗാളില്‍ 18,102 പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 12,955 പേര്‍ക്കും, രാജസ്ഥാനില്‍ 16,815 പേര്‍ക്കും കോവിഡ് ബാധിച്ചപ്പോള്‍ ഹരിയാനയില്‍ 15,416 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ അടച്ചിടല്‍ ആലോചിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സ്ഥിഗതികള്‍ നിയന്ത്രണ വിധേയമാകുന്നില്ലെങ്കില്‍ ലോക്ഡൗണ്‍ ആലോചിക്കുമെന്ന് നീതി ആയോഗ് അംഗം ഡോക്ടര്‍ വികെ പോള്‍ വ്യക്തമാക്കിയിരുന്നു. ഇരട്ട ജനിതക മാറ്റം സംഭവിച്ച വൈറസ് ആണ് ഇപ്പോഴുള്ള വ്യപനത്തിന്റെ കാരണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ കിട്ടാതെ മരിക്കുന്നവരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ ഓക്സിജന്‍ ഇറക്കുമതി നയം കേന്ദ്രസര്‍ക്കാര്‍ ഉദാരമാക്കിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News