ലോക്ഡൗൺ ; കെഎസ്ആർടിസി ഇന്നും നാളെയും കൂടുതൽ സർവീസുകൾ നടത്തും

ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘ ദൂര യാത്രാക്കാരുടെ ആവശ്യാനുസരണം ഇന്നും നാളെയും കൂടുതൽ സർവീസുകൾ നടത്തും.എന്നാൽ ,ലോക്ഡൗൺ ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി ഉണ്ടാകും.അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ . കെഎസ്‌ആര്‍ടിസി സര്‍വ്വീസുകളടക്കം പൊതുഗതാഗതം ഉണ്ടാകില്ല.

കഴിഞ്ഞ ലോക്ഡൗണിനുണ്ടായിരുന്നത് പോലെ അവശ്യ സേവനങ്ങള്‍ക്ക് ഇളവുണ്ടാകും. പാല്‍ വിതരണം, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് പ്രത്യേക ഇളവുകള്‍ ഉണ്ടാകും. പ്രവര്‍ത്തന സമയവും മറ്റ് നിര്‍ദ്ദേശങ്ങളും സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇന്ന് വൈകിട്ടോടെ സര്‍ക്കാര്‍ പുറത്തിറക്കും.

അതേസമയം ,സംസ്ഥാനത്ത് കൊവിഡ് പ്രതിദിന കണക്ക് ഇന്നലെ നാല്‍പ്പതിനായിരം കടന്നു . അതീവ ഗുരുതര സാഹചര്യമെന്നും നിയന്ത്രണങ്ങള്‍ കൂടുതല്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News