കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതശരീരം സംസ്‌കരിച്ച് ഡിവൈഎഫ്‌ഐ

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതശരീരം സംസ്‌കരിച്ചത് ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ്. ആയൂര്‍ ഒഴുകുപാറയ്ക്കല്‍, മടുക്കല്‍ വിളയില്‍ വീട്ടില്‍ ജോര്‍ജ് (80) ആണ് കോവിഡ് ബാധിച്ചു മരണമടഞ്ഞത്.

അദ്ദേഹത്തിന്റെ മൃതശരീരമാണ് ആയൂരിലെ ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് സംസ്‌കരിച്ചത്.

ഡിവൈഎഫ്‌ഐ ആയൂര്‍ മേഖല പ്രസിഡന്റ് സ. രതീഷ്, അഞ്ചല്‍ ബ്ലോക്ക് കമ്മറ്റിയംഗം സ. രാഹുല്‍ , ഡിവൈഎഫ്‌ഐ ഒഴുകുപാറയ്ക്കല്‍ യൂണിറ്റ് സെക്രട്ടറി സ. ബിബിന്‍ , ഡിവൈഎഫ്‌ഐ ആയൂര്‍ ടൗണ്‍ യൂണിറ്റ് കമ്മറ്റി അംഗങ്ങളായ റിയാസ്, ആരോമല്‍, സുബിന്‍, ആംബുലന്‍സ് ഡ്രൈവറും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ ഷെജിന്‍ എന്നീ സഖാക്കളാണ് സംസ്‌കാര കര്‍മ്മം നിര്‍വഹിച്ചത്.

കാലഘട്ടത്തിന്റെ കടമ നിറവേറ്റുന്ന പ്രിയ സഖാക്കള്‍ക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here