കുപ്രചരണങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കാനേ നിങ്ങൾക്ക് പറ്റൂ , ജനങ്ങൾക്ക് വാക്‌സിനും ഓക്‌സിജനും നൽകാനാകില്ല; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സീതാറാം യെച്ചൂരി

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം രംഗത്തെത്തിയത് .

‘നിങ്ങൾക്ക് ഓക്‌സിജൻ നൽകാൻ കഴിയില്ല, വാക്‌സിൻ നൽകാൻ കഴിയില്ല, മരുന്നുകളും ആശുപത്രി കിടക്കകളും നൽകാൻ കഴിയില്ല, ഒരു സഹായവും നൽകാൻ നിങ്ങൾക്കാവില്ല, കുപ്രചരണങ്ങൾ നടത്താനും അസത്യം പ്രചരിപ്പിക്കാനും മാത്രമേ നിങ്ങളെ കൊണ്ട് ചെയ്യാനാകൂ’ -യെച്ചൂരി ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയിൽ ഓക്‌സിജന്റെ അഭാവം മൂലം ദിനംപ്രതി കൊവിഡ് രോഗികൾ മരിക്കുകയാണ്. വിവിധ ലോകരാജ്യങ്ങളാണ് ഇന്ത്യയിലേക്ക് ഓക്‌സിജനും മെഡിക്കൽ ഉപകരണങ്ങളും അടക്കമുള്ള സഹായങ്ങൾ എത്തിക്കുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here