കേരളത്തിലെ ദയനീയ തോൽവിക്ക് പിന്നാലെ ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലേക്ക്

കേരളത്തിലെ ദയനീയ തോൽവിക്ക് പിന്നാലെ ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലേക്ക്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പുതുച്ചേരി മുന്‍ മുഖ്യമന്ത്രി എം.ബി.വൈദ്യലിംഗം എന്നിവരാണ് ഹൈക്കമാന്‍ഡ് നിരീക്ഷകരായി എത്തുക. എംഎൽഎ മാരുമായും, നേതാക്കളുമായും ഇവർ സംസാരിക്കും.

നേതൃമാറ്റത്തിൽ ചർച്ചകൾ ഉണ്ടാകുമെന്നാണ് സൂചന.  അതേ സമയം നാളെ നടക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ ഓണ്‍ലൈന്‍ മുഖേന പങ്കെടുക്കും.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട  ദയനീയ തോല്‍വിക്ക് പിന്നാലെ നേതൃമാറ്റത്തിനായുള്ള മുറവിളികൾ കൂടി ശക്തമായ പശ്ചാത്തലത്തിലാണ്   ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലേക്ക് എത്തുന്നത്.

തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുമായും മറ്റു നേതാക്കളുമായും ഇവര്‍ ചര്‍ച്ച നടത്തും.  നേതാക്കളുടെ മനസറിയുകയാണ് ലക്ഷ്യം. രാജ്യസഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പുതുച്ചേരി മുന്‍ മുഖ്യമന്ത്രി എം.ബി. വൈദ്യലിംഗം എന്നിവരാണ് ഹൈക്കമാന്‍ഡ് നിരീക്ഷകരായി സംസ്ഥാനത്തേക്ക് എത്തുന്നത്. നാളെ നടക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ ഓണ്‍ലൈന്‍ മുഖേന പങ്കെടുക്കും.

ഇതിനിടെ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കേരളത്തിലെ നിരീക്ഷകരായിരുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയും തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറും.

കേരളത്തിൽ നേതൃമാറ്റം അനിവാര്യമാണെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. കെപിസിസി ആദ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രവർത്തനത്തിൽ ഹൈക്കമാന്റിന് വലിയ അതൃപ്തി നിലനിൽക്കുന്നു.

ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം മുല്ലപ്പള്ളിയിലേക്ക് മാത്രം തിരിച്ചുവിടാനാണ് ഉമ്മൻചാണ്ടിയുടെയും, ചെന്നിത്തലയുടെയും നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here