ADVERTISEMENT
മലങ്കര മാര്‍ത്തോമ സഭ വലിയ മെത്രാപ്പോലീത്ത ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്‍റെ സംസ്‌ക്കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു. തിരുവല്ലയിലെ സഭാ ആസ്ഥാനത്താണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കൊവിഡ് പ്രോട്ടാക്കോള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍.
പ്രത്യേകം തയ്യാറാക്കിയ കല്ലറയിലായാണ് മാര്‍ ക്രിസോസ്റ്റത്തെ സംസ്‌ക്കരിച്ചത്. മാര്‍ത്തോമ്മാ സഭ പരമാദ്ധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ഇന്ന് അന്തിമോപചാരമര്‍പ്പിക്കാന്‍ സഭാ ആസ്ഥാനത്ത് എത്തിയിരുന്നു. സംസ്‌ക്കാര ചടങ്ങുകള്‍ വിശ്വാസികള്‍ വീട്ടിലിരുന്ന് കാണണമെന്ന് സഭാ നേതൃത്വം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
Get real time update about this post categories directly on your device, subscribe now.