തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാനല്ല, പുതിയ പദവികള്‍ക്കായി കോണ്‍ഗ്രസില്‍ തര്‍ക്കം

തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാനല്ല, പുതിയ പദവികള്‍ക്കായി കോണ്‍ഗ്രസില്‍ തര്‍ക്കം. പ്രതിപക്ഷ നേതാവിന്റെ പദവിവേണമെന്ന അവകാശ വാദവുമായി എ ഗ്രൂപ്പ്. പദവി വിട്ടുനല്‍കില്ലെന്ന് രമേശ് ചെന്നിത്തല.

മുല്ലപ്പള്ളിയും ചെന്നിത്തലയും മാറണമെന്ന ആവശ്യവുമായി എ വിഭാഗം നേതാക്കള്‍. കെ.പിസിസി ആസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധത്തിന് പിന്നില്‍ ജില്ലയില്‍ തോറ്റുപോയ ഒരു കോണ്‍ഗ്രസ് നേതാവിന്റെ അനുയായികളെന്ന് വിവരം.

നിയസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ കടുത്ത പ്രതിഷേധം കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും അനുഭാവികളിലും പുകയുമ്പോഴും പുതിയ പദവിക്കായാണ് നേതാക്കളുശെട തര്‍ക്കം. പ്രതിപക്ഷ നേതാവ് സ്ഥാനം ഐ ഗ്രൂപ്പില്‍ നിന്നും പിടിച്ചെടുക്കാനാണ് എ ഗ്രൂപ്പിന്റെ സജീവ ശ്രമം.

എന്നാല്‍ പ്രതിപക്ഷ നേതാവ് സ്ഥാനം വിട്ടു കൊടുക്കേണ്ടതില്ലെന്നാണ് ഐ ഗ്രൂപ്പിന്റെയും തീരുമാനം. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്ന് പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മുന്നോട്ട് വെക്കാന്‍ തീരുമാനിച്ചു.

കെ.പി.സി.സി അധ്യക്ഷനയടക്കം മാറ്റാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടമാകുമെന്ന കാര്യം ഉറപ്പാണ്. ആ പദിവയില്‍ ഐ ഗ്രൂപ്പ് നേതാവായ വി. ഡി സതീശനെ നിര്‍ദേശിക്കാനാണ് ഐ ഗ്രൂപ്പിന്റെ ആലോചന. എന്നാല്‍ ലീഗ് എം.എല്‍.എമാരെ കൂടെ നിര്‍ത്തി തിരുവഞ്ചൂരിനായി പ്രതിപക്ഷനേതൃപദവി പിടിച്ചെടുക്കാന്‍ ഉമ്മന്‍ചാണ്ടി തന്നെ രംഗത്തിറങ്ങിയെന്നാണ് സൂചന.

ഇതിനിടയില്‍ കെപിസിസി ആസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി എത്തി. മുല്ലപ്പള്ളിയെ പ്രസിഡന്റാക്കി കോണ്‍ഗ്രസിനെ അനുഗ്രഹിച്ച ആന്റ്ണിക്കും കെ.സി വേണുഗോപലിനും നന്ദിയെന്ന് എഴുതിയ ബാനറുമായാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

പാര്‍ട്ടി ആസ്ഥാനത്ത് ഉണ്ടായിരുന്ന കെപസിസി സെക്രട്ടറിയടക്കം നോക്കിനില്‍ക്കെ ഓഫിസിന് മുന്നില്‍ പ്രതിഷേധക്കാര്‍ ഫ്ളക്സും കെട്ടി. പ്രതിഷേധക്കാര്‍ പരിഞ്ഞുപോയതിന് പിന്നാലെയാണ് നേതാക്കളും ജീവനക്കാരും ചേര്‍ന്ന് ഫ്‌ള്ക്‌സ് ഇന്ദിരാഭവനില്‍ നിന്ന് അഴിച്ചുമാറ്റിയത്.

എന്നാല്‍ പ്രതിഷേധകാര്‍ക്ക് യുത്ത് കോണ്‍ഗ്രസുമായി ബന്ധമില്ലന്ന് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.എസ്.നുസൂര്‍ അറിയിച്ചു. പ്രതിഷേധത്തിന് പിന്നില്‍ നേതാക്കളെ അവഹേളിക്കാനുള്ള ഗൂഡാലോചനയാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുപോയ ജില്ലയിലെ തന്നെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അനുയായികളാണ് പ്രതിഷേധവുമായി ഇന്ദിരാഭവനില്‍ എത്തിയതെന്ന വിവരം കോണ്‍ഗ്രസ് നേതാക്കക്ക് ലഭിച്ചു.

പോത്തന്‍കാടുള്ള ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരാണ് പ്രതിഷേധത്തിന് എത്തിയവര്‍. വ്യാപാരി ഈ നേതാവിന്റെ അടുത്ത സുഹൃത്താണ്. ഈ ജീവനക്കാരെ ഒരു വാഹനത്തില്‍ കെ.പസിസി ആസ്ഥാനത്ത് കൊണ്ടിറക്കിവിട്ടതും ഇയാളെന്നാണ് കെപിസിസി ആസ്ഥാനത്തെ ജീവനക്കാര്‍ക്ക് സൂചന ലഭിച്ചു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News