കേരളത്തില്‍ ജൂണ്‍ 1 ന് തന്നെ മണ്‍സൂണ്‍ എത്തുമെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയം

കേരളത്തില്‍ ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം ആരംഭിച്ചേക്കുമെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്നാണ് മന്ത്രാലയം അറിയിക്കുന്നത്.

2021 ല്‍ ഒരു സാധാരണ മണ്‍സൂണ്‍ ആയിരിക്കുമെന്നതിന്‍റെ സൂചനയാണ് ഇത്. ആദ്യഘട്ടത്തില്‍ നടത്തിയ പ്രചരണത്തിലായിരുന്നു ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഇത്തരമൊരു പ്രവചനം നടത്തിയത്, ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍, ശരാശരി മഴയുടെ 98 ശതമാനമായിരിക്കുമെന്നും ഏപ്രില്‍ 16 നടത്തിയ പ്രവചനത്തില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതില്‍ അഞ്ച് ശതമാനം വരെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കും.

അതേസമയം അടുത്ത 5 ദിവസത്തില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിക്കുന്നത്. ഇന്ന് മലപ്പുറം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മി.മി മുതല്‍ 115.5 മി.മി വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here