തൃശൂര്‍ ജില്ലയില്‍ പലചരക്ക്, പച്ചക്കറി കടകള്‍ക്ക് നാളെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് 8 മുതല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പലചരക്ക്, പച്ചക്കറി കടകള്‍ക്ക് നാളെ മാത്രം രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാമെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.

ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടിമാത്രമാണ് നാളെ ഇളവനുവദിക്കുക.

നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നുംസെക്ട്രല്‍ മജിസ്‌ട്രേറ്റുമാരും തദ്ദേശ സ്വയംഭരണ അധികൃതരും പോലീസും ഇക്കാര്യം ഉറപ്പു വരുത്തണമെന്നും കലക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News