നിങ്ങളെ പോലെയാവാൻ ശ്രമിക്കുകയാണ് ഞങ്ങൾ:മമ്മൂട്ടിയോടും സുൽഫത്തിനോടും ദുൽഖർ

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെയും ഭാര്യ സുല്‍ഫത്തിന്റെയും 42-ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. മമ്മൂട്ടിയെന്ന നടന്റെ ജീവിതത്തിൽ നിഴൽ പോലെ സുൽഫത്ത് കൂടെ നടക്കാൻ തുടങ്ങിയിട്ട് നാല്പത്തിരണ്ടു വർഷങ്ങൾ .1979 മെയ് ആറിനായിരുന്നു ഇരുവരുടെയും വിവാഹം.

മമ്മൂട്ടിയ്ക്കും സുൽഫത്തിനും വിവാഹ വാർഷികാശംസകൾ നേരുകയാണ് ദുൽഖർ “ഉമ്മയ്ക്കും വാപ്പച്ചിക്കും ആശംസകൾ. ഈ ചിത്രം കഴിഞ്ഞ വർഷമുള്ളതാണെന്ന് തോന്നുന്നു! നിങ്ങളെ പോലെയാവാൻ ശ്രമിക്കുകയാണ് ഞങ്ങൾ, ” എന്നാണ് ദുൽഖർ കുറിക്കുന്നത്. വീട്ടിൽ ഇത് ഫെസ്റ്റിവൽ വീക്കാണെന്നും ദുൽകർ കുറിച്ചിട്ടുണ്ട് ഇന്നലെയായിരുന്നു ദുൽഖറിന്റെ മകളുടെ ജന്മദിനം.

സിനിമാലോകത്തിനു തന്നെ മാതൃകയായ ദാമ്പത്യമാണ് മമ്മൂട്ടിയുടേതും സുൽഫത്തിന്റേതും.ലോകത്തെ ഏറ്റവും വലിയ രണ്ടു പ്രണയിതാക്കളെ കണ്ടാണ് ഞാൻ വളർന്നതെന്ന് ദുൽഖർ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here